സമയം അഞ്ചുമണി. ഏറെ നേരമായി എല്ലാ കണ്ണുകളും ആരെയോ പ്രതീക്ഷിക്കുകയാണ്. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് വെള്ള സുമോയില്‍ ആ സുന്ദരി വന്നിറങ്ങുമ്പോള്‍ കോഴിക്കോട് നഗരം ആവേശത്താല്‍ ഇളകി മറിഞ്ഞു. വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന് പ്രേക്ഷകഹൃദയം കീഴടക്കിയ മലയാളത്തിന്റെ മുഖശ്രീയായ കാവ്യാ മാധവനാണ് ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ ആവേശത്തിലാഴ്ത്തിയത്. മലബാര്‍ ക്രിസ്ത്യന്‍ കേളേജിനു സമീപം മിസ്റ്റിക് ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കാവ്യ.
സ്റ്റോണ്‍വര്‍ക്ക് ചെയ്ത ഇളം നീല ചുരിദാറില്‍ കാവ്യ കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു. കാത്തിരുന്ന ആരാധകര്‍ക്കു നേരെ കൈവീശി ചിരിച്ച കാവ്യയെ കാണാന്‍ വന്നവരില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു.
ചുറ്റുംകൂടിയ ആരാധകരെ താരം നിരാശപ്പെടുത്തിയില്ല. നിറഞ്ഞ ചിരിയും പ്രത്യഭിവാദ്യവും നല്‍കി അവരെ സന്തോഷിപ്പിച്ചു. ഇടക്കാലത്ത് നിരവധി ആരാധകരെ നിരാശപ്പെടുത്തി വിവാഹ ജീവിതത്തിലേക്ക് കടന്ന കാവ്യയുടെ സംഘര്‍ഷഭരിതമായ കുടുംബ ജീവിതവും ഇതേത്തുടര്‍ന്നുള്ള വിവാഹമോചന വാര്‍ത്തയും സംസാരവിഷയമാകാതെ നോക്കാന്‍ കാവ്യയുടെ ഒപ്പം വന്ന അച്ഛന്‍ മാധവനും അമ്മ ശ്യാമളയും പ്രത്യേകം ശ്രദ്ധിച്ചു.
അഭിനയത്തിലേക്കുള്ള തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന ആരാധകരുടെ ഹൃദയാരവത്തെ നിറഞ്ഞ ചിരിയോടെയാണ് കാവ്യ എതിരേറ്റത്.
'സന്തോഷം. എന്നെ ഇത്രയധികംസ്നേഹിച്ചതിന്. നിങ്ങളുടെ വീട്ടിലെ കുട്ടിയായിട്ടാണ് എന്നും നിങ്ങളെന്നെ കണ്ടത്. ഞാന്‍ തിരിച്ചുവരും. വരാതെ പറ്റില്ലല്ലോ. അന്നും എന്നോടൊപ്പം നിങ്ങളുണ്ടാകണം'.
മൂന്നാം തവണയാണ് കാവ്യാ മാധവന്‍ കോഴിക്കോട് സന്ദര്‍ശിക്കുന്നത്. ഓര്‍മിക്കത്തക്ക അനുഭവങ്ങള്‍ ഒന്നും കോഴിക്കോടിനെക്കുറിച്ച് പറയാനില്ലെങ്കിലും തന്റെ സിനിമകളെ സ്നേഹത്തോടെ സ്വീകരിച്ച കോഴിക്കോട്ടുകാരോട് പറയാന്‍ കാവ്യക്ക് ചിലതുണ്ടായിരുന്നു. സത്യന്‍ അന്തിക്കാട് സാറിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കമല്‍ സാറിന്റെ പെരുമഴക്കാലം എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുന്ന സമയത്ത് ഞാനിവിടെ വന്നിട്ടുണ്ട്. കലയേയും കലാകാരന്മേരേയും ആദരിക്കുന്നവരാണ് ഇവിടത്തുകാര്‍. ഇവിടത്തെ ഭക്ഷണത്തിന്റെ സ്വാദ് വേറെതന്നെയാണ്. സിനിമയുടെ ഭാഗമായും ദാ ഇപ്പോള്‍ ഈ ഉദ്ഘാടന ചടങ്ങിനുമായിട്ടാണ് ഞാനിവിടെ വന്നിട്ടുള്ളത്. അധികമൊന്നും കോഴിക്കോട് നഗരവുമായി അലിഞ്ഞുചേരാന്‍ എനിക്കുപറ്റിയില്ല. തിരക്കുകള്‍ക്കിടയിലെ കുറച്ചു നിമിഷങ്ങള്‍. നിങ്ങള്‍ നല്‍കിയ പ്രോത്സാഹനം, വാത്സല്യം ഒന്നും മറക്കില്ല. പ്രാര്‍ഥിക്കണം, അനുഗ്രഹിക്കണം. എല്ലാവര്‍ക്കും നല്ലതു വരട്ടെ'.
കാവ്യയുടെ മറുപടി കോഴിക്കോട്ടുകാര്‍ കൈയടികളോടെയാണ് ഏറ്റുവാങ്ങിയത്. വളരെയധികം തിരക്കുള്ളതിനാല്‍ കുറച്ച് സമയം മാത്രമേ ആരാധകര്‍ക്കൊപ്പം ചെലവഴിക്കാന്‍ കാവ്യക്ക് സാധിച്ചുള്ളൂ.
Source:http://www.mb4frames.com/story.php?id=55268